ഒന്നു ചിരിക്കൂ…..ഒരു വട്ടം

എന്നും നീ കരഞ്ഞിരുന്നില്ലേ?

എന്നും നീ തനിച്ചായിരുന്നില്ലേ?

ചിരിക്കാൻ നീ എന്നോ മറന്നു പോയി….

ഇനിയും ഓർത്തെടുക്കുവാൻ നേരമുണ്ടോ…

 

നിൻറെ മിഴികൾ എന്നും നിറഞ്ഞിരുന്നു….

നിൻറെ കവിൾത്തടം എന്നും നനഞ്ഞിരുന്നു….

അതൊന്നു തുടയ്ക്കുവാൻ ആരും ശ്രമിച്ചില്ലേ?

അതോ നീ ആരെയും അനുവദിച്ചില്ലേ?

 

നി എന്താണിങ്ങനെ എന്നെനിക്കറിയില്ല…

നിൻറെ ചിന്തകളും എനിക്ക് പരിചിതമല്ല…

എങ്കിലും ഞാൻ ഒന്നു ശ്രമിച്ചോട്ടെ…

ഒരു വട്ടം എങ്കിലും നിന്നെ ചിരിപ്പിക്കുവാൻ…

 

നിന്നെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല…

ഒരിക്കലും ഒന്നിനും നിർബന്ധിക്കുകയുമില്ല…

നിൻ മുഖം ഒന്ന് വിടർന്നു കാണുന്നതിനായി…

യുഗയുഗാന്തരങ്ങളോളം ഞാൻ കാത്തിരിക്കാം…

Advertisements