ഒരു കാത്തിരിപ്പിനു വിരാമം

അവള്‍ ഇരുന്നു, ഏകാകിനിയായ്
ഒരു വാഗമരച്ചുവട്ടില്‍..
സൂര്യൻറെ ഉദയവും അസ്തമയവും
അവളിൽ ‍നിഴലുകൾ ‍സൃഷ്ടിച്ചു
ഒരു മൃദു പുഞ്ചിരിയുമായ്
ഇരുന്നു അവള്‍..
കാലം മറയുന്നത് അവള്‍ ‍അറിഞ്ഞു
എങ്കിലും എന്തിനോകാത്തിരുന്നു..
അതാവരുന്നു തനിയെ ഒരാള്‍
അവള്‍ക്കരികെ…..
അവള്‍ തിരിഞ്ഞുനോക്കി,ചകിതയായി
“ഇതോ ഞാന്‍ കാത്തിരുന്ന പുണ്യം?”
ബാഷ്പ്പത്താല്‍ വിടരുന്നുന നയനങ്ങള്‍
ഇരുവരുടേയും….
തന്നിലേക്ക് ചേര്‍ത്ത് മന്ത്രിച്ചു അവന്‍
“അതെ ഞാനാണു നിൻറെയാ പുണ്യം”

Advertisements