ഒരു നുള്ളു സ്നേഹം

ഒരു നുള്ളു സ്നേഹം നല്കുക എനിക്കിന്ന്

ഒരു മാത്ര ഞാൻ ആശ്വസിക്കട്ടെ…….

ഒരു കരം എൻ നേർക്ക് നീട്ടുക ഇന്ന്

ഒരിക്കൽ കൂടി ഞാൻ എഴുന്നേല്ക്കട്ടെ……

ഒരു സ്നേഹ വചനം ഉരുവിടു എനിക്കായ്

ഒരു നിമിഷം ഞാൻ പുളകിതയാകട്ടെ……

ഒരു ചെറു ഫലിതം കേൾപ്പിക്കുക എന്നെ

ഒരു വട്ടം കൂടി ഞാൻ ചിരിക്കട്ടെ……

ഒരു ചുമൽ താങ്ങ് നല്കുക എനിക്കിപ്പൊ

ഒരു വേള ഭാരം ഞാൻ ഇറക്കട്ടെ……

ഒരു പാത്രം വിഷം ഏകുക എനിക്ക്

ഒരു സുഖ നിദ്രയിൽ ഞാൻ ഒടുങ്ങിടട്ടെ…..

Advertisements