വിട പറയും മുമ്പേ….

വിട പറയും മുമ്പേ, അവസാനമായി

യാത്ര ചൊദിക്കുന്നു ഞാനേവരോടും

എങ്ങോട്ടോ മറയും ഞാൻ ഉടൻ തന്നെ

എങ്ങോട്ടാണെന്ന് നിശ്ചയം ഇല്ലെനിക്ക്

എങ്കിലും മടങ്ങി വരുവാൻ സാധിക്കയില്ല

എത്ര തന്നെ ശ്രമിച്ചാലും കൊതിച്ചാലും.

എന്നിലെ തീനാളം ആളിക്കത്തുകയായി

അണയുന്നതിനു മുന്നോടിയെന്ന മട്ടിൽ

എത്ര മാത്രം ഞാൻ ആഗ്രഹിക്കുന്നുവോ

ഈ തീ അണയാതെ ഇരുന്നെങ്കിലെന്ന്.

ഈ ഭുലോകത്തോടുള്ള വിട പറച്ചിലത്-

തികച്ചും ദുഷ്കരംതന്നെയെന്നത് നിശ്ചയം

എങ്കിലും അനിവാര്യം ആയതിനെയൊന്നും

തടയുവാൻ കഴിയില്ലല്ലോ ഒരുന്നാളും ആർക്കും.

Advertisements